Kalabhavan Mani's Last Song | മണിയുടെ അവസാന പാട്ട്

2016-03-23 6

" ഈ തറവാട്ടില്‍ തത്തിക്കളിച്ചൊരു പൊന്‍സൂര്യന്‍ ആറടിമണ്ണിലുറങ്ങയല്ലോ ..." മണിയുടെ അവസാന പാട്ടും സൂപ്പർ ഹിറ്റ്
----------------------------------------wbr----
നേരെ പടിഞ്ഞാറ് സൂര്യന്‍
താനെ മറയുന്ന സൂര്യന്‍
ഇന്നലെ ഈ തറവാട്ടില്‍
തത്തിക്കളിച്ചൊരു പൊന്‍സൂര്യന്‍
തെല്ലുതെക്കുപുറത്തെ മുറ്റത്ത്
ആറടിമണ്ണിലുറങ്ങയല്ലോ ...
അറം പറ്റിയ പോലെ മണിയുടെ പാട്ട് സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. കലാഭവന്‍ മണിയുടെ അവസാന പാട്ടെന്ന ആമുഖത്തോടെയാണ് ഒരു നാടന്‍ പാട്ട് തരംഗമാകുന്നത്. പാട്ടിലെ വരികളാകട്ടെ ഏവരെയും അതീവ ദുഖത്തിലാക്കുകയും ചെയ്യുന്നു. ഒരു ആത്മകഥാഗാനം പോലെ പാട്ടിന്റെ വരികൾ ശ്രോതാവിനെ നയിക്കും. മരണം പോലും പകര്ത്തിവച്ച ഒരു ആത്മഗാനം. ‘ആളെ കണ്ടാലറിയില്ലാ കുട്ടാ, കൊടിനിറം നോക്കിയാ കാര്യങ്ങള്‍, ആ ഓര്‍മ്മകള്‍ പോയി മറഞ്ഞു, എന്റെ കുട്ടന്റെ പാട്ടുകള്‍ നിന്നു’ എന്ന വരികളുടെ വ്യാപ്തി നിലവിലെ സാഹചര്യത്തിൽ ആരെയും കണ്ണീരിലാഴ്ത്തും.